അനീറ്റ ഗോമെസിന്റെ മധുരം
നവംബര്‍ 30, 1999
കാപ്പി വല്ലാതേ തണുത്തു.ഇനി കുടിക്കാന്‍ വയ്യ.കിടക്ക ആകെ അലങ്കോലമായീ കിടക്കുന്നു.അടിവസ്ത്രം മാത്രം ധരിച്ചാണു ഉറങ്ങിയതു.അതില്‍ പുതുമയൊന്നുമില്ല.പക്ഷേ വൈകി വന്നതിനുള്ള അമ്മയുടെ ശകാരവും,പെണ്ണെന്ന നിലയില്‍ സ്വന്തം വീട്ടില്‍ തന്നെയാണെങ്കിലും പൂര്‍ണ വസ്ത്രയായീ മാത്രമേ കിടന്നുറാങ്ങാവൂ എന്ന ഓര്‍മ്മപ്പെടുത്തലും ഇന്നുണ്ടായില്ല.റൂമില്‍ വന്ന അമ്മ കരഞ്ഞിരിക്കണം.പറഞ്ഞു മടുത്തതു കൊണ്ടല്ല…
ഇന്നലെ വൈകുന്നേരം മുതല്‍ തന്റേ ജീവിതം വ്യത്യസ്തമാണു.ഒരു പക്ഷേ പ്രതീക്ഷിച്ചിരുന്നതും ആണു ഈ ദിവസം.കൂട്ടുകാരനുമൊത്തു ന്രുത്ത ശാലയില്‍ ആടിപ്പാടിക്കൊണ്ടിരിക്കേ കുഴഞ്ഞുവീണതു പെട്ടെന്നായിരുന്നു.റോബിന്റെ വിരല്‍ത്തുമ്പുകള്‍ ഒരു പമ്പരം കണക്കേ തന്നെ കറക്കിയപ്പോള്‍ ഒരിക്കല്‍ പോലും കാല്‍ വെപ്പുകള്‍ തെറ്റിയിട്ടില്ല.അതില്‍ അവന്‍ തന്നെ കുറെ പ്രശംസിച്ചിട്ടുമുണ്ടു.
സംഗീതം അവസാനിക്കുന്നതോടേ അവന്റെ ചുമലില്‍തൂങ്ങി നടു അല്‍പം വളച്ചു വലതു കാല്‍ നിവര്‍ത്തി പ്രണയ നിര്‍ഭരമായ അവന്റേ കണ്ണുകളില്‍ നൊക്കുമ്പൊളും തന്റേ ചുവടു പിഴച്ചിട്ടില്ല.അവനോടു തമാശ രൂപത്തില്‍ പറഞ്ഞതോര്‍ത്തു നിന്റെ കൈകളില്‍ കുഴഞ്ഞു വീഴുന്ന രാത്രിയില്‍ ഞാന്‍ നിനക്കു സ്വന്തം.
എന്തോ പന്തികേടുണ്ടെന്നു റോബിനും തോന്നിയിരിക്കണം .അവന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണു ഒരു ഡൊക്ടൊറെ കാണാന്‍ തീരുമാനിച്ചതു.വിധിയെഴുത്തിനു അധികം കാത്തിരിക്കേണ്ടി വന്നില്ല.ടൈപ്പ് ബി ഡയബെറ്റിസ്.അല്‍പം വൈകിയിരിക്കുന്നു.പക്ഷേ പേടിക്കാനൊന്നുമില്ല ഇന്നു മരുന്നുകള്‍ പലതും ഉണ്ടു പക്ഷേ തോന്നിയതു പോലേ ജീവിക്കാന്‍ ഇനി പറ്റില്ല.പാരമ്പര്യം ആവാം എന്നു ഡോക്ടര്‍ പറഞ്ഞു.എന്റേ പാരമ്പര്യത്തേക്കുറിച്ചു നിങ്ങള്‍ പറഞ്ഞറിയേണ്ട കാര്യമില്ല എന്നു വെറുതേ കയര്‍ത്തു.
അഛ്ഛന്‍ മരിക്കുമ്പോള്‍ കാലു മുഴുവന്‍ വ്രണങ്ങളായിരുന്നു എന്നു അമ്മ പരഞ്ഞതോര്‍മ്മ വന്നു.ഒരു പക്ഷേ ഇന്നായിരുന്നെങ്കില്‍ അഛ്ഛന്‍ കുറെ നാള്‍ കൂടി ജീവിച്ചേനേ.എന്തു ജീവിതം.ബിയര്‍ കുടിച്ചു രാവേറെ ചെല്ലുന്നതു വരേ ജൈവ് ചെയ്യാന്‍ ഇനി പറ്റില്ല.മധുര പലഹാരങ്ങള്‍ വറുത്ത മാംസം ഇവയെല്ലാം നിഷിദ്ധം.ഒരു ചെറിയ പനി വന്നാല്‍ കൂടി പേടിക്കണം.വെറും 26 വയസ്സേ ആയുള്ളൂ തനിക്കു…ഇനി ശിഷ്ട കാലം അടങ്ങിയൊതുങ്ങി ജീവിക്കണം.
ഇന്‍സുലിന്‍ കുപ്പികള്‍ അമ്മ ഇന്നലേയ് തന്നേ വാങ്ങി.ഇന്‍സുലിനു മറ്റൊരു ഗുണം കൂടിയുണ്ടു.ഓവര്‍ ഡോസ് ആയാല്‍ നാഡീ വ്യൂഹങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവാം.തന്റേ സുഹൃത്തു ഡോക്ടര്‍ ക്ഷേമ മുതഛ്ഛന്റെ വേദന അവസാനിപ്പിച്ചതു അങ്ങനെയാണു.മരണ ശയ്യയില്‍ കിടന്നു പിടയുന്ന അപ്പൂപ്പനേയ് അവള്‍ക്കു കണ്ടിരിക്കാനായില്ല. ഇന്‍സുലിന്റേ ഓവര്‍ ഡോസ്..ആരും കാണാതേ അവള്‍ അതു ചെയ്തു.പോസ്റ്റ് മൊര്‍ട്ടെം റിപ്പോര്‍ട്ടിലും പിശകുണ്ടായില്ല.കണ്ടെത്തിയാല്‍ തന്നേ ഇന്‍സുലിന്‍ കുത്തിവച്ചതു രക്ഷിക്കാനായിരുന്നു എന്നു വാദിക്കാം.
ഒടുവില്‍ അവള്‍ കൗന്‍സെലിംഗിനു തന്റേ അടുക്കല്‍ വന്നു.പാവം കുറ്റബോധം അവളെ വല്ലാതേ വേട്ടയാടിയിട്ടുണ്ടാവണം.താനെന്തിനാണു ഇതൊക്കെ ആലോചിക്കുന്നതു.ആത്മഹത്യാ ചിന്തയാണോ.ഏയ് ഒരു ക്ലിനിക്കല്‍ സൈക്യാറ്റ്രിസ്റ്റ് ആയ താന്‍ അത്ര ഭീരുവല്ല.
കാപ്പി വാഷ് ബേസിനുള്ളില്‍ കമഴ്ത്തുന്നതിനു മുമ്പു വെറുതേ രുചിച്ചു നോക്കി…വൃത്തികെട്ട മധുരം ശുണ്ഠി പിടിപ്പിച്ചു.ഡയബെറ്റിക് രോഗികള്‍ക്കുള്ള പ്രത്യെക മധുരം.അമ്മയേ പൊലേ മുരടന്‍ മനസ്സായിരുന്നേല്‍ താന്‍ കുറേ നാള്‍ കൂടി ജീവിച്ചേക്കും. പക്ഷേ എന്തിനു…അഛ്ഛന്‍ ജീവിച്ച കാലത്തോളം ചിരിച്ചാണു ജീവിച്ചതു.തനിക്കും അങ്ങനേ ആയാല്‍ മതി.
പതിയേ അടുക്കളയില്‍ ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു.മമ്മാ സോറി.കുടിച്ചു വശം കെട്ടതിനും ഉടു വസ്ത്രങ്ങള്‍ ഊരിയെരിഞ്ഞതിനും.ഇന്നാലേ വല്ലാത്ത ചൂടായിരുന്നില്ലേ.അമ്മ ഒന്നും പറഞ്ഞില്ല…ഇനി തന്റേ സ്വാന്തന്ത്ര്യങ്ങള്‍ അമ്മ അനുവദിക്കില്ല.
ഛേ .. ഇന്നാകേ വൈകി.തന്നെ കാണനെത്തുന്ന ചപല മനുഷ്യര്‍ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവണം.റോബിന്‍ ഇതു വരേ വിളിച്ചിട്ടില്ല ..അവന്‍ തന്നെ ഉപേക്ഷിക്കുന്നതിനു മുമ്പേ അവനേ താന്‍ ഉപേക്ഷിക്കണം.മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാരമാവുന്നതെന്തിനു.അഛ്ഛന്റേ കാര്യങ്ങള്‍ നോക്കിയും അതോര്‍ത്തു കരഞ്ഞും അമ്മയുടെ ആരോഗ്യമുള്ള കാലം നശിച്ചു എന്നു അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ടു.ഇന്നത്തെയ് കാലത്തു ഒരു പുരുഷന്‍ അത്രയൊന്നും വിശാല മനസ്കനല്ല.ആരൊഗ്യവും ചുറുചുറുക്കും ആവോളം നീണ്ടു നില്‍ക്കുന്ന ഒരു പെണ്ണിനേ അവന്‍ കണ്ടു പിടിക്കും.അതു വരേ താന്‍ കാത്തിരുന്നാല്‍ വെറുതേ മണ്ടിയാവും.
എണ്ണമയമില്ലാത്ത ഗോതമ്പു റൊട്ടി അമ്മ പൊതിഞ്ഞു വച്ചു.പോകുന്ന വഴിയില്‍ റൊബിനേ മൊബീലില്‍ വിളിച്ചു.
എനിക്കു നിന്നോടു സംസാരിക്കണം…വൈകുന്നേരം ബീച്ചിനടുത്തുള്ള കോഫി ഷോപ്പില്‍ വരുമോ.പെട്ടെന്നോര്‍ത്തു റൊബിന്‍ കാപ്പി മാത്രമേ കുടിക്കൂ.താന്‍ കാപ്പി കുടിച്ചു തുടങ്ങിയതു അവനോടു പ്രേമം തുടങ്ങിയതില്‍ പിന്നെയാണു.ഇനി പതിയേ അമ്മയുടെ പ്രിയപ്പെട്ട റെഡ് ലേബെല്‍ ചായയിലേക്കു തിരിച്ചു പോകാം.
ചപലരേ ഉപദേശിച്ചു പറഞ്ഞു വിട്ടു.ഏന്തൊക്കേ പ്രശ്നങ്ങളാണു എല്ലാവര്‍ക്കും.ജീവിതത്തേ നേരിടാന്‍ ഉള്ള ധൈര്യക്കുറവു ആണു എല്ലാറ്റിനും കാരണം.5:45 അയീ.6 മണിക്കു വരാന്‍ ആണു റോബിനോടു പറഞ്ഞതു. ഇപ്പൊള്‍ പുറപ്പെടണം.സ്കൂട്ടറില്‍ ബീച്ചിലേക്കു തിരിച്ചു.
അവന്‍ ഇതു വരേയ് എത്തിയിട്ടില്ല .എന്തെങ്കിലും അത്യാവശ്യം ഉള്ളപ്പൊഴൊക്കേ അവന്‍ ഇങ്ങനെയാണു…നോക്കി നിന്നു ക്ഷമ നശിക്കും.നതിംഗ് ഗോണ ചേഞ്ച് മൈ ലവ് ഫോര്‍ യു.ഗ്ലെന്‍ മദെരിയൊസിന്റെ വരികള്‍ കടയില്‍ മുഴങ്ങി.
നനുത്ത ഒരു വൈകുന്നേരം മദ്യപിച്ചു ബീച്ചില്‍ ഒരുമിച്ചിരുന്നപ്പോള്‍ അവന്റേ കൈകള്‍ തന്നേ വരിഞ്ഞു മുറുക്കിയതു അറിയാതേയ് ഓര്‍മിച്ചു.ഇയര്‍ ഫോണിന്റെ ഒരു സ്പീക്കര്‍ തന്റേ ചെവിയില്‍ അവന്‍ തിരുകി. അതേ വരികള്‍ … തന്റേ മുലകളേ അവന്‍ തടവിയപ്പോള്‍ വെറുതേ ചോദിച്ചു . പറ എന്റെ മുലകള്‍ എങ്ങനെയുണ്ടു..നിന്റേ മുഖം പോലേ സുരഭിലം ഹ്രുദയം പൊലേ വിശാലം . പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
പാട്ടു തീരുന്നതിനു മുമ്പേ റോബിന്‍ അവിടെയെത്തി.ക്രീം ചേര്‍ത്ത രണ്ടു ചൂടന്‍ കോഫി പറഞ്ഞു ഒരെണ്ണം മധുരം ഇല്ലാതെ.
എന്തേ വൈകിയതു…
ഒന്നുമില്ല.. ഒരു സാധനം വാങ്ങാനുണ്ടായിരുന്നു.
റോബിന്‍ ഞാന്‍ നിന്നോടു വളരേ ഗൗരവമുള്ള ഒരു വിഷയം പറയാനാണു വിളിച്ചതു.
നിന്നേ ഒന്നു സര്‍പ്രൈസ് ചെയ്യിക്കാന്‍ ആണു ഞാന്‍ അല്‍പം വൈകിയതു.
എന്തു സര്‍പ്രൈസ് നീ പറ.
ഓര്‍മയില്ലേ എന്റേ കൈകളില്‍ കുഴഞ്ഞു വീഴുന്ന ദിവസം നീയെനിക്കു സ്വന്തം എന്നു പറഞ്ഞതു.
റോബിന്‍….
ഇതാ നിനക്കു വേണ്ടി ഞാന്‍ വാങ്ങിയ ഒരു സമ്മാനം പക്ഷേ അതുപയോഗിക്കാന്‍ നീ കുറച്ചു കാത്തിരിക്കണം
ചെറിയ ഒരു ചെപ്പു അവന്‍ മുമ്പില്‍ വച്ചു.ഹ്രുദയം പിടിച്ചിട്ടു കിട്ടുന്നില്ല.തുറന്നു നോക്കി.വൈ റ്റ് ഗോല്‍ഡില്‍ പണികഴിപ്പിച്ച, ഒരു മുഴുവന്‍ കാരറ്റ് വൈരക്കല്ലു പതിപ്പിച്ച മനോഹരമായ ഒരു വിവാഹ മോതിരം.
അവന്റെ കണ്ണുകളില്‍ ആര്‍ദ്രമായീ നോക്ക്കി…താന്‍ മോഹാലസ്യപ്പെടുമൊ എന്നവള്‍ പേടിച്ചു.അവന്റേ കരങ്ങള്‍ അവളേ താങ്ങിയെടുത്തു.അധരങ്ങള്‍ അവനു സമ്മാനിച്ചുകൊണ്ടു അവള്‍ പറഞ്ഞു .. എനിക്കെന്തിനു വേറൊരു മധുരം..