പതിവു പോലേ പ്രഭാതം പൊട്ടി വിരിഞ്ഞു.
പൊട്ടി വിരിഞ്ഞിറങ്ങാന്‍ ഇതെന്തു കോഴിക്കുഞ്ഞോ എന്നു ചോദിക്കരുതു… പ്രഭാതവും കോഴിയും ഉല്‍പ്രേക്ഷകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു . വിരിഞ്ഞിറങ്ങുന്ന കോഴി പെട്ടെന്നു തന്നെ വളര്‍ന്നു… കൂവി നാട്ടുകാരേ വിളിച്ചുണര്‍ത്തുന്നു. സര്‍വ്വ പ്രതാപത്തോടെ തിളച്ചു മറിയുന്ന പിച്ചളപാത്രത്തില്‍ സ്വയം വെന്തു സര്‍വ്വരേയും തീറ്റിപ്പോറ്റുന്നു . തളം കെട്ടി നില്‍ക്കുന്ന ചുവന്ന രക്തം കടലില്‍ പാളിച്ചു നിശബ്ദ്മായീ മറയുന്നു.

മൂടല്‍ മഞ്ഞിനു കട്ടി കൂടി വരുന്നു .രാവിലേ എഴുന്നേല്‍ക്കാനുള്ള മടിക്കും.തിരക്കു പിടിച്ചു റെയിവേ സ്റ്റേഷനിലേക്കു പോകുന്നിതനിടയില്‍ പെട്ടെന്നു റോഡരികില്‍ നിര്‍ത്തിയ കാര്‍ ശ്രദ്ധയില്‍ പെട്ടു . മധ്യ വയസ്കയായ ഒരു മദാമ്മ അരികെയുള്ള കുറ്റിക്കാട്ടിലേക്കു കയറിപ്പോവുന്നു. ശെടാ ഇതെന്തു കഥ ..

കാര്യം പിടികിട്ടി .. കുട്ടിക്കാടിനിടയില്‍ ഒരു പടു വൃദ്ധന്‍ കൂനിക്കൂടി ഇരിക്കുന്നു. പ്ലാസ്റ്റിക്‌ ബ്ലാങ്കെറ്റുകള്‍ കൊണ്ടൂ മൂടിപ്പുതച്ചിട്ടും അയാള്‍ കിലുന്നനേ വിറക്കുന്നു.സ്ഥിരമായീ റെയില്‍ വേ സ്റ്റേഷനില്‍ തമ്പടിക്കാറാണു പതിവു. ട്രാന്‍സിറ്റ്‌ പോലീസ്‌ ആട്ടിപ്പായിച്ചിരിക്കണം.

സിഗ്നല്‍ ചുവന്നു…ഏതാനും നിമിഷം കൂടി ധ്രുതിക്കു വിട .. അവര്‍ അയാള്‍ക്കു ചൂടുള്ള ഒരു ബര്‍ഗര്‍ സമ്മാനിച്ചു ഒപ്പം – ബ്രാണ്ടിയോ വൈനോ ആയിരിക്കണം – ഒരു കുപ്പിയും.അയാളുടെ മുഖം ചുവന്നു ഒന്നും കേല്‍ക്കാന്‍ കാത്തു നില്‍ക്കാതെ മദാമ്മ തിരിച്ചു കാറിലേക്കു. അവരുടേ പ്രഭാത ഭക്ഷണമാവണം .. അയാളേ പെട്ടെന്നു കണ്ടപ്പോള്‍ അലിവു തോന്നി കൊടുത്തതായിരിക്കണം..

സാന്‍ ഫ്രാന്‍സിസ്കോ സ്റ്റേഷനില്‍ സാന്താ ക്ലോസിന്റേ വണ്ടിയുടേ മാത്രുകയില്‍ അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നു..
ഒരുത്തന്‍ പട്ടിയുടെ ബെല്‍റ്റില്‍ പ്ലാസ്റ്റിക്‌ കല മാന്‍ കൊമ്പുകള്‍ പിടിപ്പിച്ചു റോളിംഗ്‌ ബോര്‍ഡില്‍ പായുന്നു. ഒരു മിനി സാന്താ ക്ലോസ്‌…

എന്താണേലും എല്ലാവര്‍ക്കും ഡിസംബറിന്റേ തണുത്ത ആശംസകള്‍ ..
മടിച്ചു നില്‍ക്കാതേ മദാമ്മയേപ്പോലേ ഒരു നേരത്തേ ആഹാരം വാങ്ങിച്ചു കൊടുക്കൂ അല്ലാതേ പള്ളീപ്പോയീ കുനിഞ്ഞു നിന്നാല്‍ കര്‍ത്താവു അടുത്ത ട്രെയിന്‍ പിടിച്ചു നാടു വിടും …

ഒരു മറുപടി കൊടുക്കുക