വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം കിട്ടിയില്ല ….സൈഡില്‍ ഇട്ടു പോന്നു.. ട്രെയിനില്‍ കേറിയിരുന്നിട്ടും റ്റെന്‍ഷന്‍ മാറുന്നില്ല .. കഴിഞ്ഞ ആഴ്ച പാര്‍ക്കിംഗ്‌ വയ്‌ലേഷനു കുറേ കാര്‍ വലി വണ്ടി റാഞ്ചി കൊണ്ടു പോകുന്നതു കണ്ടതാണു…

കൂടെ സീറ്റില്‍ ഒരു കൊലുന്നനേയുള്ള മദാമ്മക്കുട്ടി ഇരിക്കുന്നു.. കാമുകന്റേ പ്രശനങ്ങള്‍ മറ്റാരോടോ വിളിച്ചു പറയുന്നുണ്ടു .. ചെവിതല കേക്കണ്ടല്ലോ എന്റേ കൊച്ചേ …ഹെഡ്‌ സെറ്റ്‌ വച്ചു സംഗീത കോലാഹലം കൊണ്ടു അവളുടെ കോലാഹലം ഒതുക്കി…

ലാപ്ടോപ്‌ തുറന്നു . ഗൗതമന്റേ പ്രണയം രണ്ടാം ഭാഗം കാച്ചാം എന്നു വച്ചതാണു … അപ്പോല്‍ അവള്‍ക്കറിയണം ഞാന്‍ അറബി ആണോ എന്നു.. എന്റേ പൊന്നു കിലുകൊലു അറബി വലത്തൂന്നു ഇടത്തോട്ടാ എഴുതുന്നതു .ഞാന്‍ നേരേ ചൊവ്വേ അല്ലേ എഴുതുന്നതു…

ഇതു ഇന്‍ഡ്യയിലേ കുറെ ആദിവാസികള്‍ എഴുതുന്ന ഭാഷയാണൂ. ഞാന്‍ അവിടുത്തേ നമ്പര്‍ 3 ആദിവാസി ആണൂ.. അവള്‍ക്കു സമാധാനമായീ…. ഇനി അവള്‍ക്കറിയേണ്ടതു ഞാന്‍ എഴുതുന്നതു വീട്ടിലേക്കാണോ എന്നാണു..

ഇല്ല നാട്ടില്‍ ഒരാള്‍ക്കു മാത്രമേ വായിക്കാന്‍ അറിയുള്ളു .രാവിലേ എഫ്‌ എം റേഡിയോയില്‍ കത്തു വായിക്കും അങ്ങനേയാണൂ വിവര സം പ്രേഷണം..

ഓഹോ അങ്ങൈനേയോ അവള്‍ കൂതൂഹലപ്പെട്ടു .. ആട്ടെ എങ്ങോട്ടാ ഈ വെളുപ്പാന്‍ കാലത്തു ഞാന്‍ ചോദിച്ചു ….

ക്ലാസ്സ്‌ ഉണ്ടു.. ഞാന്‍ ക്ലിനിക്കല്‍ സൈക്കോളൊജി മേജര്‍ ചെയ്യുന്നു …
അപ്പം എന്നേ അളക്കാനാണൂ ഭാവം … ഞാന്‍ ശരിയാക്കിത്തരാം .. കാമുകനോടു പിണക്കമാണോ….
എയ്‌ അങ്ങനെയൊന്നുമില്ല അവന്‍ ഭയങ്കര വാശിക്കാരാനാണു ..ഞങ്ങടെ എംഗേജ്‌മന്റ്‌ കഴിഞ്ഞു ….

അവന്‍ ജോലി ചെയ്യുവാണോ ..അല്ല സാന്‍ ഹൊസേ സ്റ്റേറ്റ്‌ ഊണിവേഴ്സിറ്റിയില്‍ പഠിക്കുന്നു..
കൊള്ളാം എന്റേ നാട്ടിലെങ്ങാനും ആരുന്നേ നിന്റേ അപ്പന്‍ അവന്റെ മുട്ടുകാലു തല്ലിയൊടിച്ചേനേ.. ജോലിയും കൂലിയും ആവുന്നതിനു മുമ്പാണോ പ്രേമം എന്നു ചോദിച്ച്‌…
അവള്‍ ചിരിച്ചു…

പിന്നേ അവള്‍ സഞ്ചിയില്‍ നിന്നും ഒരു സാധാനം എടുത്തു കാണിച്ചു .. ഇതു എങ്ങനെയുണ്ടു .. അതു എന്താണൂ എന്നു ചോദിക്കണം എന്നു വച്ചതാണു ..വിഷമിപ്പിക്കണ്ടാ എന്നു കരുതി മനോഹരം ഇതു പോലെരണ്ണം കഴിഞ്ഞ ജലദോഷത്തിനു ശേഷം കണ്ടിട്ടില്ല എന്നു പറഞ്ഞു .. കമ്പിളി തൊപ്പി തുന്നിയതാണൂ.. പാവം കുറെ കഷ്ടപ്പെട്ടാണു പ്രേമിക്കുന്നതു …. വണ്ടി സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തി.. ചാടിയിറങ്ങി …

ഇന്നു ഒരു ആര്‍ക്കിടെക്റ്റുമായീ തല്ലു കൂടി… അവന്റെയൊക്കെ വിചാരം ഇന്ത്യക്കാരെല്ലാം കൂലികള്‍ ആണെന്നാ.. നിന്റെ ഡിസൈനും വച്ചു പ്രോജെക്റ്റ്‌ ചെയ്താല്‍ പിന്നേ കുഴി മാന്തുന്നതാ ഭേദം .. പ്രൊജെക്റ്റിന്റേ ശവമടക്കം ചെയ്യാന്‍..

വൈകുന്നേരം മൊത്തത്തിലേ അലങ്കോലമായീ .. ട്രെയിനില്‍ വച്ചു മൊബൈല്‍ മറന്നു .. ഇനി നാളേ സ്റ്റേഷനില്‍ ചോദിച്ചു നോക്കാം .. ഇതിപ്പം കൊല്ലം മൂന്നു തവണയായീ ഫോണ്‍ പോകുന്നു.. തലേടെ പരിപ്പിളകിയോ

ഒരു മറുപടി കൊടുക്കുക