മുനിയുടെ വാവിട്ടുള്ള നിലവിളി കേട്ടുകൊണ്ടാണു നഗരം ഉറക്കം വിട്ടുണര്‍ന്നതു. പൂവന്‍ കോഴികളുടെ കുറവു നികത്താനുള്ള പരിശ്രമം അല്ല കേട്ടോ.

രാവിലേ വന്ന മെസ്സേജ്‌ അയാളെ വേട്ടയാടി ടെറസ്സിന്റെ മുകളിളെത്തിച്ചിരിക്കുന്നു.ചന്ദ്രന്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.നിലാവിന്റെ ചീളുകള്‍ കുത്തിയിറങ്ങി അയാളുടെ കണ്ണുകള്‍ വേദനിച്ചു.മുഖം കുനിച്ചു വാട്ടര്‍ ടാങ്കിന്റേ ഭിത്തിയില്‍ ചാരി,മൂലയിലൂടെ ഒലിച്ചിറങ്ങുന്ന ജല ധാര നോക്കി നെടുവീര്‍പ്പിട്ടു

ഗൗതമന്‍ പൊതുവേ ശാന്ത പ്രക്രുതനാണു.ദേഷ്യം വന്നാല്‍ പിന്നേ കണ്ണു കാണില്ല. സസ്യ ഭക്ഷണം നിഷിദ്ധം.പശു മാംസം നെയ്യില്‍ പൊരിച്ചു കുരുമുളകു വിതറി ടക്കീല ഗ്ലാസ്സിലൊഴിച്ചു ഉപ്പുവിതറി നാരങ്ങാ നീരൊഴിച്ചാണു പൊതുവേ ഭക്ഷണക്രമം.എന്നാല്‍ ഒരു ഉറുമ്പു പിടയുന്നതു കാണുമ്പോള്‍ അയാള്‍ക്കു സഹിക്കാനാവില്ല.ചവിട്ടിയരക്കും.സുഹ്രുത്തുക്കള്‍ അനവധി പക്ഷേ കൂട്ടുകാര്‍ ചുരുക്കം.എന്നു വച്ചാല്‍ ആരും തന്നേയില്ല.

പ്രശസ്ത മുനികള്‍ ഏകാന്തതക്കു വേണ്ടി കാടുകയറുമ്പോള്‍ അയാള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഏകാന്തതയുടേ പാരമ്യം അനുഭവിക്കുന്നു. ആരോടെങ്കിലും സംസാരിക്കണം എന്നു തോന്നുമ്പോള്‍ അയാള്‍ കാടു കയറുന്നു ആരൊടെന്നില്ലാതെ സംസാരിക്കുന്നു.ടെറസ്സില്‍ കയറി കൂവുന്നു

അങ്ങനേയിരിക്കേയാണു ഡോ അമല അയാളുടെ നെഞ്ചില്‍ സ്റ്റെതസ്കോപ്പ്‌ അമര്‍ത്തുന്നതു.പുതിയ ജോലിയില്‍ കയറുന്നതിനുള്ള റൊട്ടീന്‍ ചെക്കപ്‌ ആണു അല്ലാതെ ഈ പ്രായത്തില്‍ ആരുടെയേലും ഹ്രുദയത്തിനു പിടപ്പു തെറ്റുമോ.പക്ഷേ അമലയുടെ സ്റ്റെതസ്കോപ്പില്‍ അയാളുടേ നെഞ്ചു പതറി.ഒരു ആസ്ത്മ രോഗിയേപ്പോലെ കിതച്ചു. അവള്‍ പുഞ്ചിരി തൂകി പറഞ്ഞു കുഴപ്പമൊന്നുമില്ല പക്ഷേ പട്ടയടി ഉണ്ടെന്നു തോന്നുന്നല്ലോ. അധികം ആവണ്ട.ഒരു വിളറിയ ചിരി ചിരിച്ചു കൊണ്ടു അയാള്‍ പുറത്തിറങ്ങി മറഞ്ഞു.

ആ വൈകുന്നേരം അയാള്‍ക്കു സ്വസ്ഥമായീ ഇരിക്കാനായില്ല.ഒരു ഡോക്ടര്‍ എന്നതിലുപരി അവള്‍ തന്നോടു അടുപ്പം കാണിച്ചില്ലേ.താന്‍ മദ്യപിക്കുമെന്നു അവള്‍ എങ്ങനേ കണ്ടു പിടിച്ചു?.അതേപ്പറ്റി അധികം ആലോചിച്ചു തലപുണ്ണാക്കണ്ട എന്നു കരുതി അയാള്‍ ഒരു സിഗരെറ്റിനു തീ പിടിപ്പിച്ചു,ഒരു ഗ്ലാസ്‌ ടക്കീല അകത്താക്കി,ആഞ്ഞു വലിച്ചു എല്ലാം മറന്നു.

പിന്നീടു അവര്‍ കാണുന്നതു പെഗാസ്സസ്‌ ഹോട്ടലിന്റേ ബാങ്ക്വറ്റ്‌ ഹാളിലാണു.അന്നു അവിടെ ഒരു പാര്‍ട്ടി നടക്കുന്നു.വെള്ളിയാഴ്ചകളുടെ പതിവു ചിട്ട തെട്ടിക്കേണ്ട എന്നു കരുതി അയാളും അവിടെയെത്തി.ഹാളിലെ ശബ്ദം കേട്ടു സുഹ്രുത്തുക്കള്‍ ആരെങ്കിലും ഉണ്ടോ എന്നു വെറുതേ നോക്കിക്കളയാം എന്നു കരുതി. പെട്ടെന്നു തന്നേ അയാള്‍ അവളെ കണ്ടു.വലിയ കണ്ണുകള്‍ മുഴുവന്‍ പുറത്തു കാണാം.വല്ല മീനാക്ഷിയെന്നോ കമലാക്ഷിയെന്നോ വേണ്ടിയിരുന്നു പേരിടേണ്ടിയിരുന്നതു..

ആരുടെയാ പാര്‍ട്ടി..
എന്റെ സീനിയറിന്റെ വിവാഹ സല്‍ക്കാരം.ഇദ്ദേഹം ഇവിടെ ?

നിന്റെ കണ്ണുകള്‍ എന്നെ ഇവിടേക്കു വിളിച്ചു..
ഹാ .. ആളു രസികനാണല്ലോ.

പിന്നേ എനിക്കു നിന്നോടു വെറുതേ ഒരിഷ്ടം…
അതിപ്പം നിങ്ങള്‍ ആണുങ്ങള്‍ക്കു പൊതുവേ ഉള്ള ഒരു രോഗമാണല്ലോ. കഴിഞ്ഞ ആഴ്ച ഇതേ പോലെ ഒരു ഡോക്ടര്‍നു പെട്ടെന്നു ഒരു രോഗിയോടു ഇഷ്ടം തോന്നി.ആളിപ്പം സസ്പെന്‍ഷനിലാണു.

ഇല്ല ഇതങ്ങനേ ഉപദ്രവകരമായ ഇഷ്ടമല്ല..തികച്ചും നിരുപദ്രവം..
ആഹ്‌ .. കമ്പനി ചെക്കപ്പിനു വന്നതിനാല്‍ തന്നേക്കുറിച്ചു അത്യാവശ്യം കാര്യങ്ങള്‍ എനിക്കറിയാം അധികം നമ്പര്‍ വേണ്ട.ആട്ടേ രാശി ഏതാണു…

ടോറസ്സ്‌ ..നിന്റേയോ
കാപ്രിക്കോണ്‍

ഹോ അപ്പം ഈ ചൊറിഞ്ഞ സംസാരം വര്‍ഗ്ഗ സ്വഭാവമാണു.
ഞാനും അതു തന്നേ പറയാന്‍ തുടങ്ങുവാരുന്നു. റ്റോറിയന്‍ ഈഗോക്കു കുറവൊന്നുമില്ല അല്ലേ.ഹാ എനിക്കു പോകാന്‍ സമയമായീ.

അടുത്ത ശനിയാഴ്ച ഫ്രീ ആണൊ. അല്ല ഒരു കാപ്പി കുടിക്കുന്നതില്‍ വിരോധമില്ലെങ്കില്‍ ദാ എന്റെ ബിസിനെസ്സ്‌ കാര്‍ഡ്‌.മൊബൈല്‍ നമ്പര്‍ അതിലുണ്ടു ..ഒരു മെസേജ്‌ അയച്ചാല്‍ ഞാന്‍ ഹോസ്പിറ്റലില്‍ വരാം.
ഹോ എന്തൊരു വിശാല മനസ്കത.തന്റേ മുന്നില്‍ വച്ചു കീറിക്കളയുന്നില്ല. പക്ഷേ വിളിക്കുമെന്നു പ്രതീക്ഷിക്കണ്ട.

ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റേ തൂവലാണു നീ

അയാള്‍ മെല്ലേ മൂളി..
(തുടരും)

ഒരു മറുപടി കൊടുക്കുക